മരട്: പൊലീസ് കാവലിൽ പൊളിക്കുന്ന മരടിലെ ജെയ്ൻ കോറൽകോവ് ഫ്ലാറ്റ് സമുച്ചയത്തിന്റെ മിന്നൽ രക്ഷാചാലകത്തിന്റെ ചെമ്പു പാളികൾ മോഷ്ടിക്കപ്പെട്ടു.19 നില കെട്ടിടത്തിലെ മുകളിൽ നിന്ന് താഴേക്ക് എർത്ത് ചെയ്ത 65 മീറ്ററോളം നീളമുള്ള ചെമ്പുപാളികളാണ് കാണാതായത്. ജനലുകളും മറ്റും നീക്കം ചെയ്യുന്നജോലികൾപുരോഗമിക്കുമ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പിടികൂടിയ രണ്ട് നെട്ടൂർ സ്വദേശികളായ യുവാക്കളെ വിട്ടയച്ചെന്ന സൂചന ഉണ്ടെങ്കിലും ഇതു സംബന്ധിച്ച് വിവരം ഒന്നും ഇല്ലെന്നാണ് പനങ്ങാട് പൊലീസ് പറഞ്ഞത്.