മൂവാറ്റുപുഴ: വീടിന്റെ ജനൽപാളി സ്ഥാപിയ്ക്കുന്നതിനിടെ മുകൾനിലയിൽ നിന്ന് കാൽ വഴുതിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മരപ്പണി തൊഴിലാളി മരിച്ചു. മുടവൂർ കേളൻചിറങ്ങര കെ.കെ മധു (50)വാണ് വെള്ളിയാഴ്ച്ച വൈകിട്ട് കോലഞ്ചേരി മെഡിയ്ക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച്ച വൈകിട്ട് അഞ്ചോടെ പളളിക്കരയിൽ വീട് നിർമ്മാണത്തിന്റെ ഭാഗമായി ജനൽ പാളി സ്ഥാപിയ്ക്കുമ്പോഴായിരുന്നു അപകടം.
കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.എ കുഞ്ഞാപ്പിയുടേയും ശാന്തയുടേയും മകനാണ്. ഭാര്യ: മൂവാറ്റുപുഴ ഒറവക്കുഴി മോളേകുടിയിൽ കുടുംബാംഗം സുഭജ. മക്കൾ: ശരണ്യ, ധന്യ. മരുമകൻ: രജീഷ് (ബഹ്‌റിൻ)