joincouncil
എം.എൻ.വി.ജി അടിയോടിയുടെ 13ാം ചരമ വാർഷീകത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: അഴിമതി രഹിതവും കാര്യക്ഷമവും ജനകീയവുമായ സിവിൽ സർവീസിനായി ജീവനക്കാർ അണിനിരക്കണമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. . ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൻ.വി.ജി അടിയോടിയുടെ 13ാം ചരമ വാർഷീകത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.കെ.ജിൻസ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ സ്റ്റേറ്റ് ഓർഗനൈസിംഗ് സെക്രട്ടറി ടി.വേലായുധൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. 'സാമൂഹിക വികസനവും കേരളത്തിലെ സിവിൽ സർവ്വീസും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ.അനീഷ് പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.അജിത്ത്, എസ്.കെ.എം.ബഷീർ, ബിന്ദു രാജൻ, ജില്ലാ സെക്രട്ടറി ശ്രീജി തോമസ്, സമരസമിതി കൺവീനർ പി.എ.ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു.