തൃക്കാക്കര: പാർട്ടി ഓഫീസുകൾ ചിലർ ആയുധ പുരകളാക്കി മാറ്റിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില മണ്ഡലങ്ങളിൽ അവസരവാദ കൂട്ടുക്കെട്ടാണ് സി.പി.എമ്മിനു വിജയം സമ്മാനിച്ചത്. വട്ടിയൂർക്കാവിൽ ബി.ജെ.പിയുടെ 25,000വോട്ട് എവിടെ പോയെന്നു എല്ലാവർക്കുമറിയാം.
കഴിഞ്ഞ ദിവസം മലപ്പുറത്തു ലീഗ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയതിലൂടെ പിണറായി സർക്കാരിന്റെ കാലത്തെ രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം 33 ആയി.
പി.ടി.തോമസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നൗഷാദ് പല്ലച്ചി,ഡി.സി.സി സെക്രട്ടറിമാരായ പി.ഐ.മുഹമ്മദാലി, സേവ്യർ തായങ്കേരി,പി.കെ.അബ്ദുൽറഹ്മാൻ, ലാലി ജോഫിൻ, വാഹിദ ഷെരീഫ്,മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വി.കെ.മിനിമോൾ, ഡിസിസി അംഗം കെ.എം.ഉമ്മർ,ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് എം.ഒ.വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ഷാജി വാഴക്കാല സ്വാഗതവും നിർമാണക്കമ്മിറ്റി കൺവീനർ ടി.ടി.ബാബു നന്ദിയും പറഞ്ഞു.