നെടുമ്പാശേരി: ആധാർ കാർഡിൽ കൃത്രിമം കാണിച്ച വിമാന കമ്പനി ജീവനക്കാരനും കാമുകിയും പിടിയിൽ. നെടുമ്പാശേരിയിൽ നിന്നും ഗുവാഹത്തിയിലേക്ക് പോകാനെത്തിയ അസം സ്വദേശിയായ ഇൻഡിഗോ വിമാന കമ്പനിയിലെ ജീവനക്കാരനും കാമുകിയുമാണ് പിടിയിലായത്. വിമാന കമ്പനി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിമാനയാത്രാ ടിക്കറ്റ് നിരക്കിൽ ഇളവ് ലഭ്യമാകും. കാമുകിയുമായി കേരളം കാണാനെത്തിയ ജീവനക്കാരൻ ടിക്കറ്റിൽ ഇളവ് ലഭിക്കാൻ ഭാര്യയുടെ ആധാർ കാർഡിൽ ഫോട്ടോ മാറ്റി കാമുകിയുടെ ഫോട്ടോ ചേർക്കുകയായിരുന്നു. ഗുവാഹത്തിയിലേക്ക് മടങ്ങാനെത്തിയപ്പോഴാണ് ഇവർ പിടിയിലായത്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇവരെ നെടുമ്പാശേരി പൊലീസിന് കൈമാറും