കറുപ്പംപടി: മീൻ കയറ്റിവന്ന മിനിലോറിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു. പ്രളയക്കാട് നാരകത്ത് കുടിയിൽ ബാബു വർഗീസ് (55) ആണ് മരിച്ചത്. എ.എം റോഡിൽ മൂടിക്കി രായിയിൽ ഉച്ചക്ക് 2.15 നായിരുന്നു അപകടം. പാടത്ത് ജോലി ചെയ്തിരുന്ന ഇയാൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം ഓടിച്ച് പെരുമ്പാവൂരിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. മിനി ലോറിയിലുണ്ടായിരുന്നവരാണ് ആശുപത്രിയിലെത്തിച്ചത്. സംസ്‌കാരം ഇന്ന് 3.30ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ .ഭാര്യ: വി ജി. മക്കൾ: ജെറീന, മെറിൻ