കൊച്ചി: വൈറ്റില സിൽവർ സാന്റ് ഐലൻഡിലെ ഏഷ്യൻ സ്‌കൂൾ ഒഫ് ആർക്കിടെക്ച്ചർ ആൻൻഡ് ഡിസൈൻ ഇന്നൊവേഷൻസ് (ആസാദി) കാമ്പസിലെ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാമ്പസിലെ 50 സെന്റ് സ്ഥലത്ത് കുട്ടികളുടെ നേതൃത്വത്തിൽ ജൂലായിലാണ് കരനെൽകൃഷി ചെയ്തത്. കൊയ്ത്തുത്സവത്തിൽ പങ്കെടുക്കാനെത്തിയ കോളേജിന്റെ ഇന്റർനാഷണൽ ബോർഡ് ഒഫ് ഗവർണേഴ്‌സായ ഓസ്‌ട്രേലിയയിൽ നിന്നുള്ള ഡോ.ഡാവിന ജാക്‌സൺ, പ്രൊഫ.ക്രൈസ് ജോൺസൺ,ബാർസിലോണയിൽ നിന്നുള്ള പ്രൊഫ.സാറ ഉദിന, അമേരിക്കയിൽ നിന്നുള്ള ഡോ. ജോർജ് പോൾസൺ എന്നിവർക്ക് കൊയ്ത്തും കൊയ്ത്തുപാട്ടും പുതിയൊരനുഭവമായി.
എം.സ്വരാജ് എം.എൽ.എ, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, കേളേജ് ചെയർമാനും ഡയറക്ടറുമായ ആർക്കിടെക്ട് ബി.ആർ. അജിത്ത് , ദേവി അജിത്ത്, പ്രിൻസിപ്പൽ എസ്.ആർ വിപിൻ, വി.എ വിഷ്ണു, കോളേജ് യൂണിയൻ ചെയർമാൻ പി.എം. യാക്കൂബ്, ചെയർപേഴ്‌സൺ അനീറ്റ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.