കൊച്ചി : കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് മാദ്ധ്യമ പുരസ്‌ക്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 2018 19 കാലത്തെ സാമൂഹ്യപ്രതിപബദ്ധതയുള്ള ലേഖനങ്ങളും വാർത്താചിത്രങ്ങൾക്കുമാണ് പുരസ്‌ക്കാരങ്ങൾ. അച്ചടി ദൃശ്യ മാദ്ധ്യമങ്ങൾക്ക് പ്രത്യേക പുരസ്‌ക്കാരങ്ങൾ നൽകും.

ദൃശ്യ മാദ്ധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ സീഡിയും പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ രണ്ട് പകർപ്പുകളും വാർത്താചിത്രങ്ങളും സെക്രട്ടറി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്‌സ്, കലൂർ, കൊച്ചി 682017 എന്ന വിലാസത്തിൽ നവംബർ 10 നു മുമ്പ് ലഭിക്കണം.

ഇ മെയിൽ : fookfestkochi@gmail.com. ഫോൺ : 9074097212 , 9447057649.