കൊച്ചി : കമ്പോള മത്സര നിയമത്തെ ആധാരമാക്കി നുവാൽസിൽ നടന്ന ദ്വിദിന സെമിനാർ സമാപിച്ചു. ബംഗളൂരു ലാ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി പ്രൊഫസർ സായിറാം ഭട്ട് സമാപന ചടങ്ങിൽ മുഖ്യാഥിതിയായി. നുവാൽസ് വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി ഉദ്ഘാടനം ചെയ്ത സെമിനാറിൽ അമേരിക്കൻ നിയമ പ്രൊഫസർ ഡോ.പമേല കെയ്‌സ് മുഖ്യപ്രഭാഷണം നടത്തി.
കേന്ദ്ര കോമ്പറ്റിഷൻ കമ്മിഷൻ ഡെപ്യൂട്ടി ഡയറക്ടർ യോഗേഷ് കുമാർ ദുബൈ, സീനിയർ അഭിഭാഷകൻ വിജയ് അഗർവാൾ, ബംഗളൂരുവിലെ ട്രൈ ലീഗൽ നിയമ സ്ഥാപനത്തിലെ തോമസ് വല്ലിയാനത്ത്, ബംഗളൂരു ലാ സ്‌കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്‌സിറ്റി പ്രൊഫസർ സോമശേഖർ, അഡ്വ. സൂര്യ ബിനോയ്, സ്‌കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് അദ്ധ്യാപകരായ ഡോ. പ്രീത എസ്., ഡോ. ആരതി അശോക്, ഡോ. അനീഷ് പിള്ള എന്നിവർ പങ്കെടുത്തു.