amai
എ.എം.എ.എെ ഹാളിൽ നടന്ന ചടങ്ങിൽ തിരുവാതിര നർത്തകി മാലതി ജി. മേനോനെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ആദരിക്കുന്നു

കൊച്ചി: പ്രശസ്ത തിരുവാതിര നർത്തകിയും നൃത്താദ്ധ്യാപികയുമായ മാലതി ജി.മേനോനെ ആയുർവേദ ഡോക്ടർമാരുടെ സംഘടനയായ ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ( എ. എം.എ.എെ ) ആദരിച്ചു. ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് മാലതി ടീച്ചർ സംവിധാനം ചെയ്ത തിരുവാതിര ലിംക ബുക്ക് ഒഫ് റെക്കോർഡിലും ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട്. രവിപുരത്ത് പാർവണേന്ദു സ്കൂൾ ഓഫ് തിരുവാതിര എന്ന പേരിൽ ഡാൻസ് സ്കൂൾ നടത്തുന്ന ടീച്ചർ ചലച്ചിത്രങ്ങളിലും സജീവമാണ്.കുമ്പളങ്ങി സ്വദേശിനിയായ മാലതി മേനോൻ ഇടക്ക, കീ ബോർഡ് , ചെണ്ട ,കഥകളി മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

എറണാകുളം എ.എം.എ.എെ ഹാളിൽ നടന്ന ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സാദത്ത് ദിനകർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം ഡോ.ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. അജിത്കുമാർ, ഡോ. ഹാരിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി ഡോ.െഎശ്വര്യ മാലതി മേനോനെ ഉപഹാരം നൽകി.