പിറവം : പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓപ്പറേഷൻ ക്ലീൻ പിറവം പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. വിവിധ സന്നദ്ധ സംഘടനകളുടെയും ,വ്യാപാരികളുടെയും ,ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ടൗണിലെ മുഴുവൻ പ്രദേശങ്ങളും വൃത്തിയാക്കും. ഉച്ചക്ക് രണ്ട് മണി മുതൽമൂന്ന് വരെയുള്ള ഒരു മണിക്കൂറാണ് ക്ലീൻ പദ്ധതിക്കായി വിനിയോഗിക്കുന്നത് . നഗരസഭാഹാളിൽ നടന്നആലോചനാ യോഗത്തിൽ നഗരസഭാ ചെയർമാൻ സാബു. കെ.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ അന്നമ്മ ഡോമി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ അരുൺ കല്ലറക്കൽ, ഐഷ മാധവൻ, സിജി സുകുമാരൻ, കൗൺസിലർമാരായ ഉണ്ണി വല്ലയിൽ, അജേഷ് മനോഹർ , സോജൻ ജോർജ്, തമ്പി പുതുവാക്കുന്നേൽ, സിനി സൈമൺ, റീജ ഷാജു, സുനിത വിമൽ, നീതു ഡിജോ, സിന്ധു ജെയിംസ്, ഷൈബി രാജു, ജിൻസി രാജു, നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ , ആശുപത്രി സൂപ്രണ്ട് ഡോ. സുനി പി. ഇളംതട്ട് തുടങ്ങിയവർ സംബന്ധിച്ചു .