കൊച്ചി : വാറ്റ് നിയമത്തിന്റെ മറവിൽ വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ നടപടികളിൽ പ്രതിഷേധിച്ച് വ്യാപാര സംഘടനകൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകി എറണാകുളം ജില്ലയിലെ ഹോട്ടലുകൾ 29 ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെ അടച്ചിടുവാൻ കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. സംഘടനകൾ നടത്തുന്ന പ്രതിഷേധ ധർണയിൽ ഹോട്ടലുടമകൾ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് അസീസും സെക്രട്ടറി ടി.ജെ. മനോഹരനും അറിയിച്ചു.