കൊച്ചി: പൊന്നുരുന്നി ഓളിപ്പറമ്പിൽ ഭദ്രകാളീ ക്ഷേത്രത്തിൽ പത്താമത് ഭാഗവത സപ്താഹ യഞ്ജം തുടങ്ങി. ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ നിലമ്പൂർ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി ആത്മസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. തെെക്കൂടം നാഗരാജൻ നമ്പൂതിരിയാണ് യഞ്ജാചാര്യൻ. ക്ഷേത്രം തന്ത്രി സൂര്യകാലടിമന സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 108 നാളികേരത്തിന്റെ കൂട്ടുകൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു. യഞ്ജവേദിയിൽ വെയ്ക്കാനുള്ള ശ്രീകൃഷ്ണ വിഗ്രഹം പൊന്നുരുന്നി ശ്രീനാരായണ ക്ഷേത്രത്തിൽ നിന്നും ശോഭായാത്രയോടെയാണ് കൊണ്ടുവന്നത്.

സപ്താഹ യഞ്ജത്തോടനുബന്ധിച്ച് ദിവസേന പ്രത്യേകപൂജകളും, നാരായണീയപാരായണം, പ്രഭാഷണം, നാമസങ്കീർത്തനം, ഭാഗവത മാഹാത്മ്യ പാരായണം എന്നിവ ഉണ്ട്. ദിവസവും രാവിലെ 6 ന് വിഷ്ണുസഹസ്രനാമം , വിവിധ സൂക്ത ജപം, ഭാഗവതമൂലപാരായണം , സന്ധ്യാദീപാരാധന എന്നിവയും സമാപന ദിവസമായ നവംബർ 3 ന് ദ്വാദശസ്കന്ധാർത്ഥ നിരൂപണം, ശോഭായാത്ര ,ഗുരുദക്ഷിണ സമർപ്പണവും നടക്കും.