നെടുമ്പാശേരി: ചെങ്ങമനാട് സർവ്വീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗത്തിൽ
വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ആദരിച്ചു. ബാങ്ക് പ്രസിഡൻറ് പി.ജെ.അനിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെമി കുര്യാക്കോസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.എം.ആർ.സത്യൻ, ടി.എച്ച്. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.എ. ഇബ്രാഹിംകുട്ടി, മുൻ പ്രസിഡന്റ് എസ്. ഹംസ, ഭരണ സമിതിയംഗങ്ങൾ എന്നിവർ അവാർഡ് വിതരണം നടത്തി.