ആലുവ: ഡി വൈ എഫ് ഐ അശോകപുരം യൂണിറ്റിന്റെയും ഐ.എം.എ എറണാകുളം ബ്ലഡ് ബാങ്കിന്റെയും സംയുക്താഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സി.പി.എം ചൂർണിക്കര ലോക്കൽ കമ്മിറ്റിയംഗം കെ.എ. ഹാരിസ് ഉദ്ഘാടനം ചെയ്തു.ടിജിത് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റീ അംഗം മനോജ് ജോയി, മേഖല പ്രസിഡന്റ് ഐ.എ അജികുമാർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സ്‌ക്രെട്ടറി കെ.എസ്. സുനീർ സ്വാഗതവും ട്രഷറർ മനുദേവ് നന്ദിയും പറഞ്ഞു.