bjp
എടത്തലയിലെ ശാന്തിഗിരി മാരിയിൽ റോഡ് ആശാസ്ത്രീയമായ നിർമ്മാണത്തെ തുടർന്ന് തകർന്ന നിലയിൽ

ആലുവ: എടത്തല ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പണിനടത്തിയിട്ടുള്ള റോഡുകളിൽ ഭൂരിഭാഗവും തകർന്ന് തരിപ്പണമായെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

പ്രളയദുരിതാശ്വാസത്തിൽനിന്ന് അഞ്ച് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്ത് മുടക്കി കട്ടവിരിച്ച 21 -ാം വാർഡിലെ അടിവാരം ചാലിൽ പാടം റോഡ് ഒരു മാസം തികയുന്നതിന് മുമ്പെ തകർന്നു. കട്ടകൾ ഇളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. 19 -ാം വാർഡിലെവാർഡിലെ മാരിയിൽ അമ്പലം റോഡും ഇതേഅവസ്ഥയാണ്. ശാന്തിഗിരി ചാലേപള്ളി മാരിയിൽ റോഡിൽ പാടത്തിനു കുറുകെയുള്ള ഭാഗത്തെ കരിങ്കൽകെട്ടുകൾ തകർന്നു.തേവക്കൽ മുക്കോട്ടിൽ റോഡ് പുനർനിർമ്മിച്ച് ഒരു മാസം തികയുന്നതിനു മുമ്പേ ടാർ ഇളകി വലിയ കുഴികൾ രൂപപ്പെട്ടു.

പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ സമരമാരംഭിക്കാനും തീരുമാനിച്ചു. നിയോജക മണ്ഡലം സെക്രട്ടറി പ്രദീപ് പെരുമ്പടന്ന, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അപ്പു മണ്ണാച്ചേരി, ജനറൽ സെക്രട്ടറി അരുൺകുമാർ എന്നിവർ പ്രസംഗിച്ചു. പത്തൊൻപതാം വാർഡിലെ തകർന്ന റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് വാർഡ് നിവാസികളുടെ നേതൃത്വത്തിൽ സമരം നടത്തുമെന്ന് ബൂത്ത് പ്രസിഡന്റ് കെ.എസ്. പ്രിജുവും അറിയിച്ചു.