കൊച്ചി: ചിന്മയമിഷന്റെ ആഭിമുഖ്യത്തിൽ വിവേക ചൂഡാമണി ക്ളാസുകൾ നവംബറിൽ ആരംഭിക്കും. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 6 മുതൽ 7.30 വരെയും എല്ലാ വെള്ളിയാഴ്ചയും രാവിലെ 10 മുതൽ 11.30 വരെയുമാണ് ക്ളാസ്. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ നാരായണീയം ക്ളാസും നടക്കും. പതിവായി പങ്കെടുക്കാൻ താത്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. എറണാകുളം ചിന്മയമിഷൻ ആചാര്യൻ സ്വാമി സത്യാനന്ദ സരസ്വതിയാണ് ക്ലാസുകൾ നടത്തുന്നത്. ഫോൺ : 0484- 2376753, 9495409277.