പറവൂർ : ചെറിയപല്ലംതുരുത്ത് കലാദർശൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടത്തിയ പറവൂർ ജലോത്സവത്തിൽ എ വിഭാഗത്തിൽ തുരുത്തിപ്പുറം എസ്.എസ്.ബി.സിയുടെ പൊഞ്ഞനത്തമ്മയും ബി വിഭാഗത്തിൽ താന്തോണിത്തുരുത്ത് ബോട്ട് ക്ലബ് കൊച്ചിൻ ടൗൺ ചെറിയപണ്ഡിതനും ജേതാക്കളായി. എ വിഭാഗത്തിൽ താണിയനും ബി വിഭാഗത്തിൽ ജിബി തട്ടകനുമാണ് രണ്ടാം സ്ഥാനം. ഇരു വിഭാഗങ്ങളിലുമായി 18 ഇരുട്ടുകുത്തി വള്ളങ്ങളാണ് മത്സരിച്ചത്. ക്ലബ് പ്രസിഡന്റ് ആനന്ദ് ശ്രീനിവാസ് പതാക ഉയർത്തി. വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ക്ലബ് രക്ഷാധികാരി വി.എ. രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി ഫ്ലാഗ് ഓഫ് ചെയ്തു. കെ.പി. ധനപാലൻ, ടി.ആർ. ബോസ്, ടി.വി. നിഥിൻ, സുനിത രാജൻ, പി.പി. അരൂഷ്, എം.എസ്. സജീഷ് തുടങ്ങിയവർ സംസാരിച്ചു. മുഖ്യ സ്പോൺസറായ പറവൂർ മെറ്റൽ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ പാപ്പു തോമസ് ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചു.