keneredijju-
മന്നം ഊലിക്കര അനിൽകുമാറിന്റെ വീട്ടിലെ കിണർ ഇടിഞ്ഞ് താഴോട്ടിരുന്നപ്പോൾ.

പറവൂർ :മന്നം ഊലിക്കര വിട്ടിൽ അനിൽകുമാറിന്റെ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞു താഴോട്ടിരുന്നു.. ശനിയാഴ്ച അർദ്ധരാത്രിലാണ് കിണർ താഴ്ന്നത് .ഞായറാഴ്ച പുലർച്ചയാണ് വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. വീടിന് എന്തെങ്കിലും അപകടം സംഭവിക്കുമോ എന്ന ആശങ്കയിലാണ് കുടുംബം. അനിൽകുമാർ ഗൾഫിലാണ്. കിണറിന്റെ മുകൾ ഭാഗം വീടിന്റെ പിൻഭാഗത്തുള്ള തറയോടു ചേർന്ന ഭാഗത്ത് തടഞ്ഞു നിൽക്കുകയാണ്. ഏഴ് റിംഗുകൾ താഴേക്ക് പോയി. നീളമുള്ള കഴുക്കോൽ ഉപയോഗിച്ച് ആഴം പരിശോധിച്ചപ്പോൾ ഏതാണ്ട് പതിനഞ്ച് അടിയോളം ആഴത്തിലേക്ക് കിണർ താഴ്ന്നതായി കണ്ടെത്തി.. ഈ പ്രദേശത്ത് ആറുമാസം മുമ്പ് മറ്റൊരു കിണറും സമാന രീതിയിൽ ഇടിഞ്ഞു . വീട്ടുകാർ റവന്യൂ അധികൃതരെ വിവരം അറിയിച്ചു.