vyapari-sahayam-
പുനർജനി പദ്ധതിയിൽ പ്രളയത്തിൽ ജീവനോപാധി നഷ്ടപ്പെട്ട ചെറുകിട വ്യാപാരികൾക്കുള്ള ധനസാഹയ വിതരണം വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കുന്നു.

പറവൂർ : പ്രളയാന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട ചിറ്റാറ്റുകര പഞ്ചായത്തിലെ 159 ചെറുകിട വ്യാപാരികൾക്ക് ധനസാഹയം നൽകി. പ്രളയത്തിൽ ഇവരുടെ വ്യാപാര സ്ഥാപനങ്ങൾ പൂർണ്ണമായും നശിച്ചുപോയിരുന്നു. പറവൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ സഹകണത്തോടയാണ് ധനസഹായം നൽകിയത് വി.ഡി. സതീശൻ എം.എൽ.എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പറവൂർ നഗരസഭ വൈസ് ചെയർപേഴ്സൺ ജെസി രാജു, പി.ആർ. സൈജൻ, ടി.എ. നവാസ്, പി.പി. ജോയ്, ഡേവിസ് പനക്കൽ, പി.സി. രഞ്ജിത്ത്, ലത മോഹനൻ, പി.സി. നീലാംബരൻ, മായ മധു, എം.ആർ. മോഹൻദാസ്, വസന്ത ശിവനന്ദൻ തുടങ്ങിയവർ സംസാരിച്ചു.