കൊച്ചി: വിജിലൻസ് വാരാചരണത്തിന്റെ ഭാഗമായി ഇ.എസ്.ഐ കോർപറേഷൻ എറണാകുളം സബ് റീജിയണൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ നാളെ (ചൊവ്വ) വൈകിട്ട് 3ന് കലൂരിലെ ഇ.എസ്.ഐ കോർപറേഷൻ സബ് റീജിയണൽ ഓഫീസിൽ വിശേഷാൽ സുവിധാ സമാഗമം നടത്തും. അദാലത്തിൽ ഇ.എസ്.ഐ ഗുണഭോക്താക്കളുടെ പരാതികൾ സ്വീകരിച്ച് തുടർനടപടി കൈക്കൊള്ളും. വിവരങ്ങൾക്ക് : 0484- 2533542.