അങ്കമാലി : അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെയും സാക്ഷരാസമിതിയുടെയും ബ്ലോക്ക് റൈറ്റേഴ്‌സ് ഫോറത്തിന്റെയും നേതൃത്വത്തിൽ മലയാള ഭാഷാവാരാചാരണത്തോടനുബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നവംബർ 2 ന് സാഹിത്യോത്സവം നടത്തും. കവിതാരചന, ചെറുകഥാരചന, ഉപന്യാസരചന (1 മണിക്കൂർ), കവിതാപാരായണം, പ്രസംഗം, പത്രവായന ( 5 മിനിറ്റ്), ക്വിസ് എന്നിവയാണ് മത്സരയിനങ്ങൾ. ഗാന്ധിയൻ ദർശനങ്ങളെ അടിസ്ഥാനമാക്കിയാണ് മത്സരങ്ങൾ. ഫോൺ​: 9447037210.