അങ്കമാലി : മൂക്കന്നൂർ വിജ്ഞാനമിത്രസംവാദവേദിയുടെ നേതൃത്വത്തിൽ ഭാരതത്തിന്റെ 'ബഹുസ്വരത ഏകസ്വരമാകുന്നുവോ'എന്ന വിഷയത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗീസ് ഉദ്ഘാടനം ചെയ്തു. വിജ്ഞാന സംവാദ വേദി വൈസ് പ്രസിഡന്റ് എം. ഒ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. നോവലിസ്റ്റ് ജോംജി ജോസ് വിഷയാവതരണം നടത്തി. പി.ഡി. ജോർജ്ജ്, പി. എൽ. ഡേവീസ്, വി. പത്മനാഭൻ, കെ. ജെ. സെബാസ്റ്റ്യൻ, കെ. വി. ജോൺ, പി. ജെ. മാത്യു, എം. പി. സഹദേവൻ, എ. പി. വിശ്വനാഥൻ, യു.ടി പോളച്ചൻ എന്നിവർ പ്രസംഗിച്ചു.