പോത്താനിക്കാട്: നെടുവക്കാട് പിട്ടാപ്പിള്ളിൽ പി.എം. മാത്യു (77) നിര്യാതനായി. കോൺഗ്രസ് പോത്താനിക്കാട് ബ്ലോക്ക് പ്രസിഡന്റ്, കടവൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, പഞ്ചായത്ത് മെബർ, മൂവാറ്റുപുഴ കാർഷിക വികസന ബാങ്ക് ഡയറക്ടർ, പിട്ടാപ്പിളളിൽ കുടുംബയോഗം പ്രസിഡന്റ്, ആർ.പി.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സാലി. മക്കൾ: ദീപ്തി, ദീപക്. മരുമക്കൾ: ലിറ്റ്‌സൻ, അനു