punerjani-kpcc-vedu-
പുനർജനി പദ്ധതിയിൽ കെ.പി.സി.സി ചേന്ദമംഗലം കക്കാട് രതി കൃഷ്ണന്റെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിക്കുന്നു.

പറവൂർ : പുനർജനി പദ്ധതിയിൽ കെ.പി.സി.സി നിർമ്മിച്ചു നൽകുന്ന മൂന്നു വീടുകൾക്ക് തറക്കല്ലിട്ടു. ചേന്ദമംഗലം പഞ്ചായത്തിലെ കുഞ്ഞുവരാതുരുത്ത് കക്കാട് വീട്ടിൽ രതി കൃഷ്ണൻ, പുല്ലാർക്കാട് ഷീജ പ്രസന്നൻ, ചിറ്റാറ്റുകര പഞ്ചായത്തിലെ പറയകാട് കളത്തിൽ പുഷ്പാവതി സുരേഷ് എന്നിവർക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീടുകളുടെ തറക്കല്ലിടൽ വി.ഡി. സതീശൻ എം.എൽ.എ നിർവ്വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി വത്സല പ്രസന്നകുമാർ, എ.ഐ. നിഷാദ്, എം.ടി. ജയൻ, പി.വി. ലാജു, കെ.എ. അഗസ്റ്റിൻ, പി.ആർ. സൈജൻ, എം.ജെ. രാജു, വസന്ത് ശിവാനന്ദൻ, പ്രമോദ് ബി. മേനോൻ, പങ്കജാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.