tera
ഇടപ്പള്ളി ഒബ്‌റോൺ മാളിൽ ടെറാക്രാഫ്‌റ്റരസ് മേള തിരക്കഥാകൃത്ത് ശ്രീമൂലനഗരം മോഹൻ ഉദ്ഘാടനം ചെയ്യുന്നു. ജോജി ജോൺ, വി.കെ ജയൻ, എം.എം സുഫൈർ എന്നിവർ സമീപം.

കൊച്ചി : ലളിതകലാ അക്കാഡമിയുടെ അവാർഡ് നേടിയ വി.കെ ജയൻ അണിയിച്ചൊരുക്കിയ ടെറാക്കോട്ട ശില്പങ്ങളുടെ പ്രദർശന വില്പനമേള ഇടപ്പള്ളി ഒബ്‌റോൺ മാളിൽ തിരക്കഥാകൃത്ത് ശ്രീമൂലനഗരം മോഹൻ ഉദ്ഘാടനം ചെയ്തു. നവംബർ മൂന്നിന് സമാപിക്കും. ടെറാകോട്ട ഹോം ഡെക്കറേഷൻ ഐറ്റംസ്, ഗാർഡൻ പ്ലാന്റേഴ്‌സ്, ലാൻഡ്‌സ്‌കേപ് ഡെക്കറേഷൻ ഇനങ്ങൾ, ശില്പങ്ങൾ, മ്യൂറൽസ്, ലാമ്പുകൾ, ഫാൻസി ജ്വല്ലറി തുടങ്ങിയവയുടെ പ്രദർശനത്തിലുണ്ടെന്ന് മാൾ സെന്റർ മാനേജർ ജോജി ജോൺ അറിയിച്ചു.