ഫോർട്ടുകൊച്ചി: കൊച്ചിയിലെ വണ്ണാൻ സമുദായം നരകാസുരനെ അഗ്നിക്കിരയാക്കി ദീപാവലി ആഘോഷിച്ചു.10 അടി ഉയരമുള്ള രൂപം യുവാക്കളുടെ നേതൃത്വത്തിലാണ് നിർമ്മിച്ചത്.ഇന്നലെ പുലർച്ചെ 5 മണിയോടെ രൂപത്തെ എഴുന്നള്ളിച്ച് നഗരപ്രദക്ഷിണം നടത്തി. തുടർന്ന് ദോബിഗാന വളപ്പിൽ രൂപം അഗ്നിക്കിരയാക്കി.