ammadi-seva-kedharam-
കൈതാരം അമ്പാടി സേവാകേന്ദ്രത്തിന്റെ ആംബുലൻസ് ഉദ്ഘാടനം അഖില ഭാരതീയ അയ്യപ്പസേവാ സമാജം സംഘടന സെക്രട്ടറി വി.കെ. വിശ്വനാഥൻ നിർവ്വഹിക്കുന്നു.

പറവൂർ : കൈതാരം അമ്പാടി സേവാകേന്ദ്രം അത്യാഹിത സേവനത്തിനായി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ആംബുലൻസ് സർവീസ് ആരംഭിച്ചു. അഖില ഭാരതീയ അയ്യപ്പസേവാ സമാജം സംഘടന സെക്രട്ടറി വി.കെ. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എം.സി. സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിനോദ് ഗോപിനാഥൻ, എം.വി. അംബുജാക്ഷൻ, എം.ബി. ജയകുമാർ, ജയ കൃഷ്ണൻ, ബി.ഐ. ജയപ്രകാശ്, പി.പി. ഉണ്ണികൃഷ്ണൻ, മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഫോൺ 98477 14055, 99950 30286.