murchands
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അങ്കമാലി മേഖല ഭാരവാഹികളുടെ പ്രതിഷേധയോഗം ജില്ലാ വൈസ് പ്രസിഡണ്ട് ജോജി പീറ്റർ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി:വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നാളെസംസ്ഥാന വ്യാപകമായി നടക്കുന്ന വ്യാപാരി പണിമുടക്കിലും കടയടപ്പ് സമരത്തിലും അങ്കമാലി മേഖലയിലെവ്യാപാരികളുംപങ്കെടുക്കും. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജോസ് ജംഗ്ഷനിൽ നിന്ന് തേവരയിൽ ഉള്ള വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് നടത്തുന്ന പ്രതിഷേധ പ്രകടനത്തിലും അതിനുശേഷം ഓഫീസിനു മുമ്പിൽ നടത്തുന്ന ധർണയിലും അങ്കമാലി മേഖലയിൽനിന്ന് മൂവായിരത്തോളം വ്യാപാരികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

യോഗം ജില്ലാ വൈസ് പ്രസിഡൻറ് ജോജി പീറ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി സനൂജ് സ്റ്റീഫൻ,മേഖല ഭാരവാഹികളായ പോൾ പി. കുരിയൻ, പി. കെ. പുന്നൻ, കെ. എ. ഉണ്ണികൃഷ്ണൻ, തൊമ്മി പൈനാടത്ത്, എൻ. വി. പോളച്ചൻ, ജോളി മാടൻ, റെന്നി പാപ്പച്ചൻ, ബാബു കെ. എസ്., തോമസ് വിതയത്തിൽ, വർഗ്ഗീസ് ചിറ്റിനപ്പിള്ളി, ഡേവിസ് കെ. ഡി. എന്നിവർ പ്രസംഗിച്ചു.