അങ്കമാലി: ടെൽക്കിന്റെ പ്രവർത്തനങ്ങൾ ആധുനികവത്ക്കരിക്കുമെന്ന് മന്ത്രി
ഇ.പി.ജയരാജൻ പറഞ്ഞു. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ടെൽക്
സന്ദർശിക്കാനെത്തിയതാണ് മന്ത്രി. ഉദ്യോഗസ്ഥരുമായും തൊഴിലാളി യൂണിയൻ
നേതാക്കളുമായും ചർച്ച നടത്തി. നവീകരണത്തോടനുബന്ധിച്ച് 200 കോടി രൂപയുടെ
പദ്ധതിയെ കുറിച്ചും സൗരോർജ പദ്ധതികൾക്കാവശ്യമായ ട്രാൻസ്‌ഫോമർ
നിർമാണത്തിനുള്ള നടപടികളെ സംബന്ധിച്ചും ചർച്ച ചെയ്തു.ഓർഡർ പൊസിഷൻ 300
കോടി രൂപയിലെത്തിക്കാനാണ് ലക്ഷ്യമെന്ന് ടെൽക് അധികൃതർ
അറിയിച്ചു.ടെൽക് ചെയർമാൻ എൻ.സി.മോഹനൻ,മാനേജിങ് ഡയറക്ടർ
ബി.പ്രസാദ്,ജോയിന്റ് ജനറൽ മാനേജർ ഡോ.ജോഫി ജോർജ് തുടങ്ങിയവരുമായാണ്
മന്ത്രി ചർച്ച നടത്തിയത്.