കൊച്ചി: ആഗോള സോറിയാസിസ് ബോധവത്കരണ ദിനം പ്രമാണിച്ച് കൊച്ചി വി.പി.എസ് ലേക്‌ഷോർ ഹോസ്‌പിറ്റലിൽ ഇന്നു മുതൽ 31 വരെ സോറിയാസിസ് മെഡിക്കൽ ക്യാമ്പ് നടത്തും. ഒ.പി രജിസ്‌ട്രേഷൻ, കൺസൾട്ടേഷൻ എന്നിവ സൗജന്യം. സി.ബി.സി, ഇ.എസ്.ആർ, ലിപിഡ് പ്രൊഫൈൽ, ചെസ്റ്റ് എക്‌സ്‌റേ, അൾട്രാസൗണ്ട് അബ്‌ഡൊമൻ, സ്‌കിൻ ബയോപ്‌സി തുടങ്ങിയ പരിശോധനകൾക്ക് 50ശതമാനം ഇളവും ലഭിക്കും.