പൈങ്ങട്ടൂർ: പിട്ടാപ്പിള്ളിൽ പി.എം മാത്യു (77) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് പൈങ്ങട്ടൂർ സെന്റ്. ആന്റണി ഫൊറോന പള്ളിയിൽ. പോത്താനികാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, പൈങ്ങട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ, എറണാകുളം ഡി.സി.സി മെമ്പർ, കടവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ. മൂവാറ്റുപുഴ കാർഷിക വികസന ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ സാലി തിരുവമ്പാടി കയത്തിങ്കൽ കുടുംബാംഗം. മക്കൾ ദീപ്തി, ദീപക്. മരുമക്കൾ: ലിറ്റ്സൺ ജോർജ് തെക്കേക്കര കാളിയാർ, ആനി ദീപക് പാലക്കുന്നേൽ ചങ്ങനാശേരി.