കൂത്താട്ടുകുളം:മഴ മാറുന്ന മുറയ്ക്ക് അറ്റകുറ്റ പണികൾ ആരംഭിക്കണമെന്ന് പിറവത്തെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ന്ന് അനൂപ് ജേക്കബ് എം .എൽ .എ പറഞ്ഞു . ഏതാനും ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം അറ്റ കുറ്റ പണികൾ ആരംഭിച്ചിട്ടുണ്ട്. മഴ പൂർണ്ണമായി മാറിയാൽ റീ-ടാറിംഗ് ആരംഭിക്കും .പിറവം നിയോജകമണ്ഡലത്തിലെ മൂവാറ്റുപുഴ ഡിവിഷന് 50 ലക്ഷം രൂപയും എറണാകുളം ഡിവിഷന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ പിറവം നിയോജകമണ്ഡലത്തിൽ ഏകദേശം 375 കി. മീറ്റർ പൊതുമരാമത്ത് റോഡുകളുള്ളതിനാൽ ,.ഇപ്പോൾ ലഭിച്ച തുകയുടെ അപര്യാപ്‌തത മൂലം എല്ലാ റോഡുകളും ഉൾപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല. കൂടുതൽ തുക ആവശ്യപ്പെട്ടു മന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ടെന്നും എംൽഎ പറഞ്ഞു . . യു ഡി എഫ് ഭരണകാലത്ത് കേരളത്തിലെ ഒരു റോഡും ഇങ്ങനെ കിടന്നിട്ടില്ല. യാഥാർത്ഥ്യം ഇതായിരിക്കേ സി പിഎമ്മിന്റെയും ഡിവൈഎഫ്ഐ യുടെയും സമീപനം അപഹാസ്യമാണെന്ന് അനൂപ് ജേക്കബ് പ്രസ്താവനയിൽ പറഞ്ഞു .