കൊച്ചി: സാഹിത്യകാരൻ സി.രാധാകൃഷ്ണൻ 1984ൽ നയിച്ച സംസ്ഥാന തല സമാധാന പദയാത്രയിൽ പങ്കെടുത്തവരുടെ സംഗമം 30ന് വൈകിട്ട് 4ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കും. സമാധാന പദയാത്ര സമാപിച്ചതിന്റെ മുപ്പത്തഞ്ചാം വാർഷികദിനമാണ് അന്ന്. പദയാത്രാ നായകനായിരുന്ന സി.രാധാകൃഷ്ണൻ, മാടമ്പ് കുഞ്ഞുകുട്ടൻ, പ്രൊഫ എം.കെ സാനു, മന്ത്രി അഡ്വ.വി.എസ് സുനിൽകുമാർ, പ്രൊഫ എം.കെ പ്രസാദ്, അശോകൻ ചെരുവിൽ, ആലംകോട് ലീലാകൃഷ്ണൻ, ഇ.എം സതീശൻ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുക്കും.