കോലഞ്ചേരി: പുലിയിറങ്ങ് കരയിൽ ജനജീവിതത്തിന് ഭീഷണിയായി പ്രവർത്തിച്ച് വരുന്ന റബർ ബാൻഡ് കമ്പനി അടച്ച് പൂട്ടണമെന്നാവശ്യമുന്നയിച്ച് ജനകീയ പ്രതിഷേധ കൂട്ടായ്മ നടത്തി.തിരുവാണിയൂർ പഞ്ചായത്ത് 7 ാംവാർഡിൽ സ്ഥിതി ചെയ്യുന്ന കമ്പനിയുടെ പ്രവർത്തനം മൂലം പൂതൃക്ക പഞ്ചായത്ത് ലക്ഷം വീട് കോളനി ഉൾപ്പെടുന്ന 13, 14 വാർഡുകളിലെ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നു. ഇന്നലെ വൈകിട്ട് പരിയാരം ലക്ഷംവീട് കോളനി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ പൊതു പ്രവർത്തകനായ അഡ്വ.സജോ സക്കറിയ ആൻഡ്രൂസ് ഉദ്ഘാടനം ചെയ്തു.ജനകീയ സമിതി ഭാരവാഹികളായ സി.എസ്.കുഞ്ഞുമോൻ, രൻജിത്ത് രാഘവൻ, സെലിൻ തങ്കച്ചൻ, സി.എ.ദിവാകരൻ, അരുൺ ചാക്കോ, അനിൽ എം.നാരായണൻ, പി.വി.ജയൻ എന്നിവർ സംസാരിച്ചു.