മൂവാറ്റുപുഴ: എസ് എൻ ഡി പി യോഗത്തിന്റെ നേതൃത്വത്തിൽജനുവരിയിൽ തൃശൂർ തേക്കിൻകാട് മെെതാനിയിൽ നടക്കുന്ന ഏകാത്മകം മെഗാഇവന്റിൽ പങ്കെടുക്കുന്നവരുടെ പരിശീലനത്തിന് മൂവാറ്റുപുഴ യൂണിയനിൽ തുടക്കമായി. പരിശീലന പരിപാടിയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവ്വഹിച്ചു. ചടങ്ങിൽ യൂണിയൻ വെെസ് പ്രസിഡന്റ് പി.എൻ. പ്രഭ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, വനിത സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ, യൂണിയൻ കൗൺസിലർ എ.എസ്. പ്രതാപ ചന്ദ്രൻ, ക്ഷേത്ര കമ്മറ്റി അംഗങ്ങളായ അജി വേണാൽ, സലിം പി.എൻ എന്നിവർ പങ്കെടുത്തു. നൂറുകണക്കിന് പേർ പരിശീലനത്തിനായി യൂണിയൻ ആഫീസിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തി. . രണ്ട് മാസമാണ് പരിശീലന കാലാവധി . പരിശീലനം ലഭിച്ച നൂറ് വനിതകളാണ് മൂവാറ്റുപുഴ യൂണിയനിൽ നിന്നും ഏകാത്മകം മെഗാഇവന്റിൽ പങ്കെടുക്കുന്നതെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. അനിൽകുമാർ അറിയിച്ചു.