കൊച്ചി:എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം എം. കെ. കണ്ണൻ രാജിവച്ചു. കൊച്ചിയിൽ
സംസ്ഥാന സമതി യോഗത്തിലാണ് സ്ഥാനം ഒഴിഞ്ഞത്. സംസ്ഥാന ആക്ടിംഗ് ജനറൽ സെക്രട്ടറിയായി ടോമി മാത്യുവിനെ (എറണാകുളം )യോഗം തിരഞ്ഞെടുത്തു. സി.എം.പി വിഭാഗം സി.പി.എമ്മിൽ ലയിച്ചുവെങ്കിലും എച്ച്.എം.എസിൽ തുടരാൻ സി.പി.എം കണ്ണനെ അനുവദിച്ചിരുന്നു. എന്നാൽ സി.ഐ.ടി.യു നിലനിൽക്കുന്ന സാഹചര്യത്തിൽ എച്ച്. എം. എസ് തുടരുന്നത് ശരിയല്ല എന്ന നിലപാടാണ് കണ്ണൻ സ്വീകരിച്ചത്. 2010ൽ എം. വി. രാഘവൻ നേതൃത്വം നൽകിയ സി.എം. പി വിഭാഗത്തിന്റെ തൊഴിലാളി സംഘടന എച്ച്. എം. എസിൽ ലയിച്ചതിനെ തുടർന്നാണ് കണ്ണൻ നേതൃരംഗത്ത് എത്തിയത്. സി. എം. പി യിൽ പിന്നിട് പിളർപ്പ് ഉണ്ടായെങ്കിലും ഇരു വിഭാഗവും എച്ച്. എം.എസിൽ തുടരുകയായിരുന്നു. കേന്ദ്ര പൊതു മേഖല സ്ഥാ പനമായ ബി.പി.സി.എൽ ഓഹരി വില്പന നീക്കം അവസാനിപ്പിക്കണമെന്ന്
സംസ്ഥാന സമിതി അവശ്യപ്പെട്ടു. പ്രസിഡന്റ് ടോം തോമസ് അധ്യക്ഷനായി. ദേശിയ
സെക്രട്ടറി തമ്പാൻ തോമസ് ഉദ്ഘാടനം ചെയ്തു. മനയത്ത് ചന്ദ്രൻ, പി.എസ് ആഷിക്, ജോർജ് തോമസ്, എ.എൻ രാജൻ ബാബു, എം.കെ പ്രേം നാഥ്, എം.കെ കണ്ണൻ എന്നിവർ സംസാരിച്ചു.