പിറവം : കോടതി വിധിയനുസരിച്ച് നഷ്ടമായ ഇടവക പള്ളികൾ വിശ്വാസികൾക്ക് തിരിച്ചുകിട്ടാൻ സംസ്ഥാന സർക്കാർ നിർദിഷ്ട ചർച്ച് ആക്ട് നടപ്പാക്കണമെന്ന് ഡോ. മാത്യൂസ് ഈവാനിയോസ് മെത്രാപ്പൊലീത്ത ആവശ്യപ്പെട്ടു. പിറവം വലിയപള്ളി യാക്കോബായ ഇടവക കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടവക പള്ളികൾ ഭരിക്കാനുള്ള അവകാശം ഇടവകാംഗങ്ങൾക്ക് ലഭിക്കണം. നിലവിലെ സാഹചര്യത്തിൽ നിയമപരമായ സംരക്ഷണം പൂർണമായും ഓർത്തഡോക്സ് സഭയ്ക്കാണ് ലഭിക്കുന്നത്. പള്ളികൾ സംരക്ഷിച്ചു മുന്നോട്ടുപോവാൻ സാധിക്കാത്ത അവസ്ഥയാണ് യാക്കോബായസഭയ്ക്ക് മുന്നിലുള്ളത്.
സർക്കാർ മുൻകൈയെടുത്ത് പള്ളികളുടെ സ്വത്തുവകകൾ ഇടവകക്കാരുടെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനുള്ള ചർച്ച് പ്രോപ്പർട്ടീസ് ആക്ട് നടപ്പിൽ വരുത്തുവാൻ തയ്യാറാകണം. യൂഹാനോൻ റമ്പാൻ മുഖ്യപ്രഭാഷണം നടത്തി. വികാരി. ഫാ. വർഗീസ് പനിച്ചിയിൽ അദ്ധ്യക്ഷനായി. ഡീക്കൻ എൽദോസ് പാറപ്പുറത്ത് പ്രമേയം അവതരിപ്പിച്ചു.