കൊച്ചി : ഗോശ്രീ റോഡിൽ പ്രവർത്തിക്കുന്ന സി.എം.എഫ്.ആർ.ഐയിലെ കൃഷി വിജ്ഞാനകേന്ദ്രത്തിൽ ഇന്നുരാവിലെ 10 മുതൽ 5 വരെ ശീതകാല പച്ചക്കറിത്തൈ വിപണനമേള നടക്കും. കാബേജ്, കോളിഫ്ളവർ, തക്കാളി എന്നിവയുടെ തൈകളും സവാള, ഉള്ളി, പാലക്ക്, ബീറ്റ്‌റൂട്ട്, കാരറ്റ് എന്നിവയുടെ വിത്തുകളും ലഭിക്കും. എല്ലാത്തരം ജൈവവളങ്ങളും ജൈവകീടനാശിനികളും ലഭിക്കും. ഫോൺ : 8281757450.