കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തിയതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പിഴയിട്ട 10.05 കോടി രൂപ നഗരസഭാ ഭരണാധികരികളിൽ നിന്ന് ഈടാക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ഭരണാധികാരികളുടെ കെടുകാര്യസ്ഥത വരുത്തിയ ബാദ്ധ്യത ജനങ്ങളുടെ നികുതി പണത്തിൽ നിന്നും ഈടാക്കരുത്. ജനങ്ങൾക്ക് നഗരസഭ ബാദ്ധ്യതയായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ജോയി എളമക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ചെയർമാൻ കുരുവിള മത്യൂസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ.ഗിരി. എൻ.എൻ.ഷാജി, അയൂബ് മേലേടത്ത്, ആന്റണി മണവാളൻ തുടങ്ങിയവർ പ്രസംഗിച്ചു.