കൊച്ചി: സിനിമയിൽ തൊഴിൽ നിഷേധിക്കുന്നതായി ആരോപിച്ച് സാങ്കേതികപ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ കലൂരിലെ ഓഫീസിലേയ്ക്ക് ഇഫ്റ്റ സംഘടിപ്പിച്ച മാർച്ചും ധർണയു ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു.
ഐ.എൻ.ടി.യു.സി വർക്കിംഗ് പ്രസിഡന്റ് അനിൽ രാഘവ്, ഇഫ്റ്റ ഭാരവാഹികളായ ടി.വി.പുരം രാജു, ടി.കെ. രമേശൻ, സൈമൺ ഇടപ്പള്ളി, ഫിറോസ് എം.ശൂരനാട്, രവികുമാർ പാല എന്നിവർ പ്രസംഗിച്ചു.