കാലടി: ശ്രീശങ്കര പാലത്തിന്റെ കാര്യത്തിൽ എൽ.ഡി.എഫിനും സർക്കാരിനും പറ്റിയ വീഴ്ച മറയ്ക്കാനാണ് കാലടിയിൽ എൽ.ഡി.എഫ് സമരം പ്രഖ്യാപിച്ചിട്ടുള്ളതെന്ന് റോജി എം. ജോൺ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 42 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച എൽഡിഎഫ് സർക്കാരിനെതിരെ 18 സമരങ്ങൾ നടത്തി. പുതുക്കിയ രൂപരേഖ പ്രകാരം പാലവും ബൈപ്പാസും നിർമ്മിക്കാൻ ഇന്നത്തെ നിരക്കിൽ 110 കോടി രൂപ ആവശ്യമായി വരും. എന്നാൽ ഈ സർക്കാർ ഒരു രൂപപോലും അനുവദിക്കാൻ തയ്യാറായിട്ടില്ലെന്ന് എം എൽ എ കുറ്റപ്പെടുത്തി. ഈ ജാള്യത മറയ്ക്കാനാണ് എൽ.ഡി.എഫ് സ്ഥലം എം.എൽ.എക്ക് എതിരെ സമരവുമായി രംഗത്തെത്തിയിട്ടുള്ളതെന്നും റോജി എം ജോൺ പറഞ്ഞു.