മരട് ∙വളന്തകാട് പാലത്തിന്റെ കല്ലിടൽ പരിപാടിയുടെ സ്വാഗത സംഘ രൂപീകരണ യോഗം നഗരസഭാദ്ധ്യക്ഷ ടി.എച്.നദീറ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യസമിതി അദ്ധ്യക്ഷ ദിഷ പ്രതാപൻ പ്രസംഗിച്ചു. സി.ബി.പ്രദീപ്കുമാർ,രതിദിവാകരൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വാഗത സംഘമാണ് രൂപീകരിച്ചത്. നവംബർ ഒന്നിന് വൈകിട്ട് 6ന് എം.സ്വരാജ് എം.എൽ.എ കല്ലിടൽ നടത്തും.