പെരുമ്പാവൂർ: നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിലെ സണ്ടേസ്‌ക്കൂൾ മാനേജിംഗ് ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക കുടുംബസംഗമത്തിൽ അദ്ധ്യാപന രംഗത്ത് 30 വർഷം പിന്നിട്ടവരേയും 75 വയസ് പൂർത്തിയാക്കിയവരേയും ആദരിച്ചു. വികാരി ഫാ. ഷാജൻ വി. അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. യോഗം മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിച്ചു.