പനങ്ങാട്: ഉദയത്തും വാതിൽ സെൻട്രൽ റസിഡൻസ് അസോസിയേഷനിലെ വയോജനസംഗമവേദിയായ ഹൃദയ വീടിന്റെ വാർഷികാഘോഷ പരിപാടികൾ എം.ആർ.ശങ്കരൻ കുട്ടിമേനോൻ ഉദ്ഘാടനം ചെയ്തു. ഉദയത്തും വാതിൽ റോബി അഗസ്റ്റിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ഹൃദയ വീട് പ്രസിഡന്റ് ടി.വി.ശശി അദ്ധ്വക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ആർ.രാഹുൽ, പനങ്ങാട് സോണൽ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് വി.പി.പങ്കജാക്ഷൻ, സെക്രട്ടറി പി.ബി.സുനിൽകുമാർ, ഉദയത്തും വാതിൽ സെൻട്രൽ റസിഡൻസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.എം.മനോജ്‌ കുമാർ, ഹൃദയവീട് സെക്രട്ടറി ജോസഫ് എന്നിവർ സംസാരിച്ചു. ഹോമേജ് പകൽവീടിന് നേതൃത്വം നൽകുന്ന പി.കെ.ലളിതദേവി, വത്സാവർഗീസ്, അനു, എന്നിവരുടെ നേതൃത്വത്തിൽ വിവിധ മാനസിക ആരോഗ്യപരിപാടികൾ നടത്തി. ഹൃദയവീടിന്റെ പുതിയ ഭരണ സമിതി അംഗങ്ങളായി ടി.വി.ശശിയെ പ്രസിഡന്റായും,ജോസഫിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.