കൊച്ചി: മഹാനവരത്ന കമ്പനിയായ ഭാരത് പെട്രോളിയം വില്ക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഇന്ന് എസ്.ഡി.പി.എെ ജില്ലാ കമ്മിറ്റി സമരസംഗമം നടത്തും. രാവിലെ 10 ന് അമ്പലമുകൾ റിഫെെനറിക്കു മുന്നിൽ നടക്കുന്ന സമരം സംസ്ഥാന സെക്രട്ടറി മുസ്തഫ കോമേരി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഷെമീർ മാഞ്ഞാലി അദ്ധ്യക്ഷത വഹിക്കും.