പെരുമ്പാവൂർ: രായമംഗലം കൂട്ടുമഠം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠിവ്രത മഹോത്സവം നവംബർ രണ്ടിന് നടക്കും.പുലർച്ചെ 4 മണിക്ക് നിർമ്മാല്യ ദർശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകൾ ഉച്ചക്ക് 12.30നു നടക്കുന്ന ഷഷ്ഠിപൂജയോടെ സമാപിക്കും. രാവിലെ 6 മണി മുതൽ 12 മണി വരെ അഭിഷേകം, 12 30 ന് ഉച്ച നിവേദ്യം തുടർന്ന് ഷഷ്ഠിപൂജ. പഞ്ചാമൃത നിവേദ്യം, വെള്ള നിവേദ്യം, പാൽ, പനിനീർ, പഞ്ചാമൃത അഭിഷേകങ്ങൾ ഇവയാണ് പ്രധാന വഴിപാടുകൾ.
ഷഷ്ഠി ദിവസം വ്രതശുദ്ധിയോടെ കൂട്ടുമഠം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ദർശനവും വഴിപാടും നടത്തി ഉച്ച സമയത്തെ ഷഷ്ഠിപൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പടച്ചോറും ഉണ്ടാണ് വ്രതം പൂർത്തിയാക്കുന്നത്. പൂർണ്ണഭക്തിയോടെ സ്‌കന്ദഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നവർക്ക് ഉദ്ദിഷ്ട കാര്യസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.