s-sarma-
മുനമ്പം ഗവ. ആശുപത്രി ബി.പി.സി.എൽ. ഫണ്ട് ഉപയോഗിച്ച് 55ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന ലാബിന്റെ നിർമ്മാണോദ്ഘാടനം എസ്. ശർമ്മ എം.എൽ.എ. നിർവഹിക്കുന്നു

വൈപ്പിൻ: മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ബി.പി.സി.എൽ കോർപ്പറേറ്റ് സാമൂഹ്യപ്രതിബദ്ധതാ ഫണ്ടുപയോഗിച്ച് 55 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന ആധുനിക ലാബിന്റെ നിർമാണോദ്ഘാടനം എസ്. ശർമ്മ എം.എൽ.എ നിർവഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ. ജോഷി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തുളസി സോമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.വി. ലൂയിസ്, എ.എൻ. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുബോധ ഷാജി, പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.കെ. ലെനിൻ, രാധിക സതീഷ്, ഡോ. വിവേക്‌കുമാർ, പി.ജെ. ജോർജ്, സുധി, സുമ പ്രസാദ്, സുനില ദയാലു, മേരി ഷൈൻ, ചന്ദ്രമതി സുരേന്ദ്രൻ, ഷിമ്മി പ്രീതൻ, ബിന്ദു രാജേഷ്, വാസന്തി സലീവൻ, ഡോ.പി. കീർത്തി, ഡോ. അമൃത കുമാരൻ എന്നിവർ പ്രസംഗിച്ചു. സോജി.എം.എ., പി.ജി. ആന്റണി, കെ.വി.രതീഷ്, എ.കെ. നിഷ തുടങ്ങിയവർ നേതൃത്വം നൽകി.