ex-service-men
എക്‌സ് സർവീസ് മെൻ ഞാറയ്ക്കൽ യൂണിറ്റ് രജിസ്ട്രാർ ഓഫീസിനു സമീപം നിർമിച്ച ആസ്ഥാനമന്ദിരം ജസ്റ്റിസ് ആനി ജോൺ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ : എക്‌സ് സർവീസ് മെൻ ഞാറയ്ക്കൽ യൂണിറ്റ് രജിസ്ട്രാർ ഓഫീസിനു സമീപം നിർമിച്ച ആസ്ഥാനമന്ദിരം ജസ്റ്റിസ് ആനി ജോൺ ഉദ്ഘാടനം ചെയ്തു. വാർഷികവും നടന്നു. യൂണിറ്റ് പ്രസിഡന്റ് ചെറുപുള്ളി വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.ജി. മാത്യു, സെൻട്രൽ കമ്മിറ്റി വൈസ് ചെയർമാൻ വി.എസ്. ജോൺ, സംസ്ഥാന പ്രസിഡന്റ് എം.ബി. ഗോപിനാഥ്, ജനറൽ സെക്രട്ടറി പാറാളിൽ വിജയൻ, എം.എസ്. അപ്പുക്കുട്ടൻ, കെ.എം. പ്രതാപൻ, ശാരദാമണി, പത്മകുമാരി, എം.എൻ. അപ്പുക്കുട്ടൻ, ടി.എ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. ജവാന്മാരുടെ വിധവകളെ ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.