വൈപ്പിൻ : ആർട്ട് ഒഫ് ലിവിംഗ് ജില്ലാ കമ്മിറ്റി കുഴുപ്പിള്ളിയിൽ നിർമിച്ച വീട് മാളിയേക്കൽ സിന്ധുവിനു ഇന്റർനാഷനൽ സെക്രട്ടറി മീരാ പ്രശാന്ത്, വി.വി.കെ ട്രസ്റ്റി പ്രശാന്ത് നായർ എന്നിവർ ചേർന്നു കൈമാറി. പ്രോജക്ട് കോ ഓർഡിനേറ്റർ ഐ.യു നളിനകുമാർ അധ്യക്ഷത വഹിച്ചു. അപ്പക്‌സ് ബോഡി ചെയർമാൻ ജീവൻ ജോണി, സെക്രട്ടറി മുരളീധരൻ, രാധാമണിയമ്മ, ജില്ലാ പ്രസിഡന്റ് പ്രദീപ് നാരായൻ, സെക്രട്ടറി ആർ. സജിത്ത് , വൈപ്പിൻ പ്രസ്‌ക്ലബ് പ്രസിഡന്റ് ശിവദാസ് നായരമ്പലം എന്നിവർ പ്രസംഗിച്ചു.